ചെറുപുഴ സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു
ചെറുപുഴ: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരണപ്പെട്ട ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ ഡോ.റിനോജ് ജെ.തയ്യിലിന്റെ ജേഷ്ഠനും കോവിഡ് ബാധിച്ചു ഡൽഹിയിൽ നിര്യാതനായി. ഡൽഹി ടി.സി.എസിൽ സീനിയർ കൺസൾട്ടൻ്റ് റിജോ.ജെ.തയ്യിൽ (55) ആണ് ഡൽഹിയിൽ നിര്യാതനായത്. ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും പയ്യന്നൂർ കോളേജ് ഡയറക്ടറുമായ തയ്യിൽ ജോൺ ജോസഫിന്റെയും കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ: തിരുവല്ല പുത്തെറ്റ് കുടുംബാംഗം ലിനി (ടാറ്റാ കൺസൾട്ടൻസി ഡൽഹി). മക്കൾ: ലോറ (ഫാഷൻ ഡിസൈനർ എൻ.ഐ.ഡി), റുബൻ (ബിടെക് വിദ്യാർഥി).
No comments