കലിപൂണ്ട് കാട്ടാനകൾ വിറങ്ങലിച്ച് റാണിപുരം പന്തിക്കാലിലെ സന്തോഷ് ജോസഫിന്റെ കൃഷിയിടം നശിപ്പിച്ചു
രാജപുരം: റാണിപുരത്ത് വീണ്ടും ആന വിളയാട്ടം. റാണിപുരം പന്തിക്കാലിലെ സന്തോഷ് ജോസഫിന്റെ കൃഷി സ്ഥലത്താണ് വീണ്ടും ആന ഇറങ്ങിയത്. ഈ സ്ഥലത്തേക്ക് ആന ഇറങ്ങുന്നത് പതിവായതിനാലാണ് ഇവിടുത്തെ വീടും കൃഷിയും ഉപേക്ഷിച്ച് സന്തോഷ് ജോസഫും കുടുംബവും വാടക വീട്ടിൽ താമസം തുടങ്ങിയത്. ഇവിടങ്ങളിൽ വനാതിർത്തിയിൽ സൗരോർജ്ജ വേലികളും മറ്റും ഇല്ലാത്തതാണ് ആനകൾ ഇറങ്ങാൻ കാരണമെന്ന് സന്തോഷും സമീപവാസികളും പറയുന്നു. കുളിച്ചാൽ പതിനെട്ടാം മെയിലിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് ഇന്നലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് ആനകൾ ഇറങ്ങി കവുങ്ങും, വാഴകളും നശിപ്പിച്ചത് കണ്ടത്. അധികൃതർ ഇടപെട്ട് എത്രയും വേഗം സൗരോർജ്ജ വേലികൾ നിർമ്മിച്ച് ഇവിടങ്ങളിലെ വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.
No comments