Breaking News

നീലേശ്വരം പള്ളിക്കര മേൽപ്പാലം പണി അവസാന ഘട്ടത്തിൽ മെയ് അവസാനം തുറന്നേക്കും


നീലേശ്വരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം പണി അവസാനഘട്ടത്തിലേക്ക്. റെയില്‍വേ പാളത്തിന് പടിഞ്ഞാറ് വശത്തെ തൂണുകള്‍ക്ക് മുകളിലെ സ്റ്റീല്‍ ഗര്‍ഡര്‍ ഇതിനോടകം സ്ഥാപിച്ചു. ഒപ്പം ഈ ഭാഗത്തെ റോഡിന്റെ ടാറിംഗും പൂര്‍ത്തീകരിച്ചു. ഇനി ഗര്‍ഡറിനു മുകളില്‍ സ്ലാബ് വാര്‍ക്കുന്ന പ്രവൃത്തിയാണ് നടക്കാനുള്ളത്.

പാളത്തിന് കിഴക്കു വശത്ത് റോഡ് ടാര്‍ ചെയ്യാനും തൂണുകളില്‍ ഗ‌ര്‍ഡര്‍ സ്ഥാപിക്കാനും ബാക്കിയുണ്ട്. കൂടാതെ പാളത്തിന് മുകളിലായുള്ള കോമ്ബോസിറ്റ് ഗര്‍ഡറും സ്ഥാപിക്കാനുണ്ട്. ഇത് ചെന്നൈയില്‍ നിന്നുമാണ് എത്തേണ്ടത്. ഈ മാസം അവസാനത്തോടെ ഗര്‍ഡര്‍ എത്തുമെന്നാണ് പ്രതീക്ഷ. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് പ്രവൃത്തി നടത്താനുള്ള അനുമതി ലഭിച്ചതിനു ശേഷം എറണാകുളത്തെ ഇ.കെ.കെ 

ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി അതിവേഗത്തിലാണ് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോയത്. മേയ് മാസം അവസാനത്തോടെ പാലം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് സൈറ്റ് മാനേജര്‍ പറഞ്ഞു.

ആകെ എട്ട് തൂണുകളില്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. റെയില്‍വേയുടെ സ്ഥലത്ത് തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി കിട്ടിയത് അടുത്തായിരുന്നു. ശേഷം നാല് തൂണുകളും പൂര്‍ത്തീകരിച്ചതിനു പിന്നാലെയാണ് ഗര്‍ഡര്‍ സ്ഥാപിച്ചത്.

ചിലവ് 64.44 കോടി

നീളം 780

വീതി 45 മീറ്റര്‍

4 വരി പാത (പിന്നീട് ആറുവരിയാക്കും

No comments