Breaking News

വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ചൈത്രവാഹിനി' പുഴയുടെ നാമകരണവാർഷികം ആഘോഷിച്ചു



വെള്ളരിക്കുണ്ട്: വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചൈത്രവാഹിനിപ്പുഴയുടെ 29 മത്  നാമകരണ വാർഷികം ആഘോഷിച്ചു.

ഓൺലൈനായി നടന്ന പരിപാടി റിട്ട.ഐ.ജി. മധുസൂദനൻ കെ.വി. ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി കെ.പി.നാരായണൻ അധ്യക്ഷത വഹിച്ചു.


നീലേശ്വരം മുൻസിപ്പാലിറ്റി മുൻ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.

പി.ശിവാനന്ദൻ മാസ്റ്റർ,ഗോപിനാഥൻ പുഞ്ച,എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.സി.കെ. ബാലകൃഷ്ണൻ സ്വാഗതവും യുവജന കേന്ദ്രം പ്രസിഡണ്ട് ജോർജുകുട്ടി തോമസ് മാടപ്പള്ളി നന്ദിയും പറഞ്ഞു.

1992 ഏപ്രിൽ മാസത്തിലെ ചൈത്ര പൗർണമിനാളിലാണ് കസ്ബ യുവജന കേന്ദ്രം പ്രവർത്തകർ   പുഴയ്ക്ക് ചൈത്രവാഹിനി എന്ന് പേര് നല്കിയത്. അന്നുവരെ വിവിധ സ്ഥലങ്ങളിൽ അതാത് സ്ഥലനാമവുമായി ചേർത്തു മാത്രം പുഴയുടെ പേര് പറഞ്ഞു വരികയായിരുന്നു പതിവ്.

ചൈത്രവാഹിനി എന്ന നാമകരണത്തോടെ ഉദ്‌ഭവസ്ഥാനമായ  കോട്ടഞ്ചേരി പന്നിയൂർ മാനിയിലെ തടാകം മുതൽ മുക്കടയിലെ ത്രിവേണി സംഗമം വരെ പുഴയ്ക്ക് ഒറ്റപ്പേരായി

No comments