Breaking News

വിഷുദിനത്തിൽ പുസ്തക കണിയൊരുക്കി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല


പണ്ട് പുസ്തകങ്ങൾ മാത്രമായിരുന്നു വായനക്കായി ഉണ്ടായിരുന്നത്. ഇതിനായി സമൂഹം ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ലൈബ്രറികളെയായിരുന്നു. എന്നാൽ ഇന്ന് വായന സംസ്കാരം സമൂഹത്തിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദൃശ്യ മാധ്യമങ്ങൾ വായനയെ പുറകോട്ട് വലിക്കുന്നു.

ഇന്നത്തെ തലമുറയെ വായനയുടെയും പുസ്തകത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് വിഷുപുലരി ദിനത്തിൽ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം പുസ്തക കണിയൊരുക്കി. വിഷുപുലരി ദിനത്തിൽ നിരവധി പേർ വായനശാല സന്ദർശിച്ചു. പ്രശസ്ത കവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് " ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിൽ ഉണ്ടാകട്ടെ ഗ്രാമത്തിന്റെ വിശുദ്ധിയും ഗ്രാമീണ വായനശാലകളും പുസ്തകങ്ങളും.

ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സദാനന്ദൻ പി വായനശാല പ്രസിഡണ്ട് ടി. തമ്പാൻ, ബിനേഷ് വി.വി.എം സതീശൻ. ലൈബ്രേറിയ സബ്ന , നന്ദന പി.കെ,സജി, സനൂപ് എം, സന്ദീപ് .കെ. ജിഷ്ണു ജിത്തു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

No comments