Breaking News

വെസ്റ്റ്എളേരി നർക്കിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ പരപ്പച്ചാൽ പുഴയിൽ മുങ്ങി മരിച്ചു


വെള്ളരിക്കുണ്ട്  :വിഷു ദിനത്തിൽ ഒരു കുടുംബത്തിലെ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ  യുവാക്കൾ പരപ്പച്ചാൽ പുഴയിലാണ് മുങ്ങി മരിച്ചത്.രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. കാവുന്തലയിലെ ശ്രാകത്തിൽ റെജിയുടെ മകൻ ആൽബിൻ (15) റെജി, ശ്രാകത്തിൽ തോമസിന്റെ മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്.വിഷു ദിനത്തിൽ പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്ന് കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ .സംസ്കാരം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം പിന്നീട്

No comments