ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ് വാക്സിനേഷന് കർമ്മ പദ്ധതിയുമായി സർക്കാർ. ക്രഷിങ് ദി കർവ് എന്ന പേരിൽ വാക്‌സിനേഷൻ വ്യാപമാക്കാനാണ് തീരുമാനം. 45 വയസിനു മുകളിലുള്ള പരമാവധി പേർക്ക് വാക്സിൻ നല്കുകയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യം.
യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ആവശ്യമുള്ളത്രയും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. മുൻഗണനാ ലിസ്റ്റിലുള്ളവർക്കെല്ലാം രണ്ടാഴ്ച്ചക്കുള്ളിൽ വാക്സിൻ നൽകും.
ഏപ്രിൽ മാസം സംസ്ഥാനത്തിന് നിർണായകമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും എല്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യം ഒരുക്കും. ആവശ്യമെങ്കില്‍ CFLTകൾ സജ്ജീകരിക്കും.
60 വയസ്സിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന.
No comments