Breaking News

കോവിഡ് പ്രതിരോധം; കിനാനൂർ കരിന്തളം പത്താം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡിൽ കോവിഡ് 19 ജാഗ്രതാ സമിതി യോഗം വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ വെച്ച് നടന്നു. യോഗത്തിൽ, ജാഗ്രതാ സമിതി അംഗങ്ങൾ ഉൾപ്പടെ 20 പേർ പങ്കെടുത്തു.വാർഡ് മെമ്പർ സിൽവി, യോഗത്തിൽ അധ്യക്ഷയായിരുന്നു. കോവിഡ്19 രണ്ടാം തരംഗ വ്യാപനം, പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച കാര്യങ്ങൾ, നോഡൽ ആഫീസർമാരായ പി.എം.ശ്രീധരൻ, സുകുമാരൻ മാസ്റ്റർ എന്നിവർ റിപ്പോർട്ട് ചെയ്തു. പിന്നീട് കോവിഡ് പോസിറ്റീവായവരുടെ സമീപ വീടുകൾ സന്ദർശിച്ച് മാർഗനിർദ്ദേശങ്ങൾ നൽകി. വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന കാര്യങ്ങൾ ഉറപ്പു വരുത്തി. വിവാഹം നടക്കുന്ന വീട് സന്ദർശിച്ച് കാര്യങ്ങൾ സംസാരിച്ചു. വാർഡ് മെമ്പർ സിൽവി, പത്താം വാർഡ് കുടുംബശ്രീ സെക്രട്ടറി, മിനി ദേവസ്യ, പി.എം.ശ്രീധരൻ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പത്താം വാർഡിൽ നിലവിൽ 16 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

No comments