ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി
ജില്ലാ കളക്ടറും വരണാധികാരികളും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ചു. കഴിഞ്ഞ ദിവസം ജി.എച്ച്.എസ് കുമ്പള, കാസറഗോഡ് ഗവ.കോളേജ്, പെരിയ ഗവ.പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലും. ഇന്ന് തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജ് എന്നീ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു വോട്ടെണ്ണൽ കേന്ദ്രങ്ങൾ പരിശോധിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി സബ് കളക്ടർ ഡി ആർ മേഘശ്രീ, തൃക്കരിപ്പൂർ മണ്ഡലം വരണാധികാരി സിറോഷ് പി ജോൺ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ സൈമൺ ഫെർണാണ്ടസ് ജില്ലാ എൻ ഐ സി ഓഫീസർ കെ.രാജൻ എ ആർ ഒ തഹസിൽദാർ ബി എസ് എൻ എൽ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
No comments