നടുറോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ ഇനിയും മാറ്റിയില്ല ഒടയംചാല്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ഒടയംചാല്‍-ചെറുപുഴ റോഡ് ഉപരോധിച്ചു
രാജപുരം: ഒടയംചാല്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാല്‍ - ചെറുപുഴ റോഡ് ഉപരോധിച്ചു. നടുറോഡില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ 5 മാസമായിട്ടും നീക്കം ചെയ്യാത്ത പൊതുമരാമത്ത് വകുപ്പിന്റേയും, കെ എസ് ഇ ബി വകുപ്പിന്റെയും അനാസ്ഥകാരണം ഒരുപാട് അപകടങ്ങളാണ് സംഭവിച്ചത്, ഇനിയും വകുപ്പധികൃതര്‍ കണ്ണുതുറന്നില്ലെങ്കില്‍ വലിയ തോതിലുള്ള പ്രക്ഷോപ പരിപാടികള്‍ നടത്തുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയാറാകുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.വി സുരേഷ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം അദ്ധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി വിനോദ് പാക്കം സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രന്‍ അടുക്കം, ഏഴാം വാര്‍ഡ് പ്രസിഡണ്ട് വിനോദ് വെട്ടംതടത്തില്‍, മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാല്‍ എന്നിവര്‍ സംസാരിച്ചു.
No comments