Breaking News

കോവിഡ് വ്യാപനം; ബളാൽ പഞ്ചായത്ത് പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നിയന്ത്രണം


 

വെള്ളരിക്കുണ്ട് : കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഉള്ളവയ്ക്കു നിയന്ത്രണം ഏർപ്പെടുത്തും.


പഞ്ചായത്തു പരിധികളിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉള്ളവർക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചതിനാലാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.


വ്യാഴാഴ്ച്ച രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണിവരെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം.
വെള്ളിയാഴ്ച മുതൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാവു.തുറന്ന് പ്രവർത്തിക്കേണ്ട വ്യാപാര സ്ഥാപന ങ്ങൾ
പലചരക്ക് കട. മത്സ്യം. മാംസം. പാൽ. പച്ചക്കറി. ബേക്കറി എന്നിവ മാത്രമാണ്.


ഹോട്ടൽ രാവിലെ രാവിലെ 7മണിമുതൽ വൈകിട്ട് 7മണിവരെ തുറന്നു പ്രവർത്തിക്കാം.
പരമാവധി ഹോട്ടലിന് അകത്തു ഭക്ഷണം വിളബുന്നത് നിരുത്സാഹ പെടുത്തണം. ഭക്ഷണം വിളബുന്ന ഹോട്ടലുകളിൽ ഒരു ടേബിളിൽ രണ്ട് പേരിൽ കൂടുതൽ ആളുകൾ പാടില്ല.
മെഡിക്കൽ ഷോപ്പുകൾ അവശ്യ സർവീസ് ആയതിനാൽ അവ തുറന്നു പ്രവർത്തിക്കാം.
ഓട്ടോ ടാക്സി കൾ ആവശ്യക്കാർ ഓട്ടം വിളിച്ചാൽ മാത്രമേ ടൗണുകളിൽ കാണാവൂ.. അനാവശ്യമായി വാഹനങ്ങൾ നിരത്തിൽ ഇറക്കുവാൻ പാടില്ല.
അടുത്ത മാസം 6 വരെ യാണ് ഈ നിയന്ത്രണം.


പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശംങ്ങൾ കർശന മായി പാലിക്കണമെന്നും കോവിഡ് മഹാമാരി തടയുവാൻ എല്ലാവരും ഒരേ മനസോടെ സഹകരിക്കണമെന്നും 2ന് മാലോത്ത്‌ വെച്ചും 5ന് കൊന്ന ക്കാടും.6ന് വെള്ളരിക്കുണ്ടിൽ വച്ചും നടക്കുന്ന ആർ. ടി. പി. സി. ആർ ടെസ്റ്റിൽ പരമാവധി ആളുകൾ പങ്കെടുത്തു രോഗ നിർണ്ണയം നടത്തണമെന്നും ബളാൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു

No comments