Breaking News

ഗ്രീൻ തെരഞ്ഞെടുപ്പ് 2021 സന്ദേശവുമായി സൈക്കിൾ റാലി നടത്തി



 


കാസറഗോഡ്: ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തെരെഞ്ഞെടുപ്പിനെ നേരിടൂ എന്ന സന്ദേശവുമായി സ്വീപ്പും, ജില്ലാ ഹരിത മിഷനും, ഡെയ്ലി റൈഡേർസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ തെരെഞ്ഞെടുപ്പ് 2021 എന്ന പരിപാടി ശ്രദ്ധേയമായി.
കാസർകോട്ട് ഡെയ്ലി റൈഡേർസ് ക്ലബ്ബ് അംഗങ്ങൾ സന്ദേശവുമായി നഗരത്തിൽ സൈക്കിൾ റാലി നടത്തി.
പരിപാടി ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു ഉൽഘാടനം ചെയ്തു.ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി.എ, ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ.വി പ്രേമരാജൻ, സ്വീപ്പ് നോഡൽ ഓഫിസർ കവിതാ റാണി, ഡെയ്ലി റൈഡേർസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസൽ എന്നിവർ സംസാരിച്ചു

No comments