പയ്യന്നൂര്‍: ഉത്തരമേഖല ജെഇസി സ്‌ക്വാഡ് അംഗങ്ങളായ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലിപ് എം ,സിവില്‍ എക്‌സൈസ് ഓഫീസര്‍ രജി രാഗ് പി.പി എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടു വന്ന 2 കിലോ കഞ്ചാവുമായി പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ഷിയാസ്.പി.എസ് എന്നയാളെ പിടികൂടി കേസെടുത്തു. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍പെക്ടര്‍ ദിലിപ് എം, പ്രിവന്റീവ് ഓഫീസര്‍ കമലാഷന്‍.ടി.വി, പ്രിവന്റീവ് ഓഫീസര്‍(Gr)പി.കെ ,രാജിവന്‍ ,മനോഹരന്‍ .പി .പി ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജി രാഗ് .പി .പി, ഫെമിന്‍ .ഇ .എച്ച്. എന്നിവര്‍ ഉണ്ടായിരുന്നു.
No comments