Breaking News

പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു


കാഞ്ഞങ്ങാട്: പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. പെരിയ കാനറാ ബാങ്കിലെ അപ്രൈസര്‍ കുളിയങ്കാലിലെ പി മണിയുടെയും ജില്ലാശുപത്രി ജീവനക്കാരി നിഷയുടെയും മകന്‍ ആദിത്യന്‍(15) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ പനിയെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ആദിത്യന് രാത്രിയില്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചിത്രകലയില്‍ മികവ് തെളിയിച്ച ആദിത്യന്‍ ജില്ല-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ ശിഷ്യനാണ്. ആലാമിപ്പള്ളി പുതിയ ബസ്റ്റാൻ്റിൽ ആദിത്യൻ വരച്ച ചിത്രം ആളുകളെ ആകർഷിക്കുന്നതാണ്.

സഹോദരങ്ങള്‍: അര്‍ജുന്‍ (ആര്‍ എല്‍ വി കോളേജ് തൃപ്പൂണിത്തറ), അഭിമന്യു (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി).

No comments