കാഞ്ഞങ്ങാട് മീങ്ങോത്ത് തീ പൊളളലേറ്റ് വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: തീ പൊളളലേറ്റു വീട്ടമ്മ മരിച്ചു.
ചാലിങ്കാൽ മീങ്ങോത്ത് പന്നിക്കൂറിലെ പരേതനായ റിട്ട: എസ്.പി. വി. നാരായണന്റെ ഭാര്യ കാർത്ത്യായനി (62) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് വിട്ടുമുറ്റത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു .കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിൽ ആംബുലൻസ് എത്തിയയാണ് പൊളളലേറ്റ കാർത്ത്യായനി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റതിനാൽ മറ്റൊരു ആംബുലൻസിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാസ്പത്രിയിലേക്കു മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മരണത്തിനു കീഴടങ്ങി.
മക്കൾ: സന്ധ്യ (എറണാകുളം ) , സുനിൽ കുമാർ (ഓസ്ട്രേലിയ ) ,സിന്ധു. മരുമക്കൾ: അഡ്വക്കറ്റ് ഐ.വി പ്രമോദ് (ഹൈക്കോടതി സിനിയർ ക്രിമിനൽ അഭിഭാഷകൻ), ജസ്ന (വടകര) , ജോജോ ശ്രീധർ (ഖത്തർ).

No comments