Breaking News

പാണത്തൂർ പുത്തൂരടുക്കത്ത് വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു


 പാണത്തൂർ: പാണത്തൂർ പുത്തൂരടുക്കത്ത് വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു. ഇലവുങ്കൽ സെൻ.ഇ.തോമസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

 25 പവൻ സ്വർണവും 35000 രൂപയും കളവ് പോയി. വീട്ടുകാർ ആലക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.

വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നതെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments