കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരപ്പയിലെ ചുമട്ട് തൊഴിലാളികൾ രംഗത്തിറങ്ങി
പരപ്പ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം ഘട്ടത്തിലെ അതിരൂക്ഷ വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരപ്പയിലെ ചുമട്ട് തൊഴിലാളികളും രംഗത്തിറങ്ങിയിരിക്കുന്നു.
മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ നൂറ് കണക്കിനു് വിദ്യാർത്ഥികളും, പൊതുജനങ്ങളും സ്ഥിരമായി എത്തിച്ചേരുന്ന പ്രധാന കേന്ദ്രമാണ് പരപ്പ ടൗൺ.അങ്ങനെയെത്തുന്നവർക്കൊരു കൈത്താങ്ങായിട്ടാണ് പരപ്പയിലെ സി.ഐ.ടി.യു.ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മ സജീവമായിരിക്കുന്നത്. സാനിറ്റൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് (എസ്.എം.എസ്) എന്നു ആലേഖനം ചെയ്ത പോസ്റ്റർ സ്ഥാപിച്ചുകൊണ്ടാണ് സാനിട്ടൈസർ, സോപ്പ്, വെള്ളം എന്നിവ തയ്യാറാക്കി ശ്രദ്ധേയമാകുന്നത്.
പരപ്പയിൽ ഒരുക്കിയ ബ്രേക്ക് ദി ചെയിൻ സെൻ്റർ സി.പി.ഐ (എം) പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു ഉദ്ഘാടനം ചെയ്തു.വി.കെ.പവിത്രൻ, രതീഷ്.കെ എന്നിവർ പ്രസംഗിച്ചു.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.എം.കെ.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു.
No comments