ഓളപ്പരപ്പിന് മുകളിൽ യാത്രയയപ്പ് യോഗം നടത്തി കെ.എസ്.ടി.എ പരപ്പ യൂണിറ്റ്
പരപ്പ : കെ.എസ്.ടി.എ പരപ്പ യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് യോഗം പുഴയോളങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ടതായി. 2021 ഏപ്രിൽ 30ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഓമന ടീച്ചർക്ക് നൽകിയ യാത്രയയപ്പാണ് ഹൗസ് ബോട്ടിനുള്ളിൽ വ്യത്യസ്തമാക്കിയത്. കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച യാത്ര മടക്കര , തൈക്കടപ്പുറം , മാവിലാകടപ്പുറം , പടന്ന , തെക്കേക്കാട് ,ഇടയിലക്കാട് , വലിയപറമ്പ് കരകളോട് സമാന്തരമായാണ് യാത്ര നടത്തിയത്. യോഗം കെ എസ്.ടി.എ ജില്ലാ എക്സി അംഗം പി എം ശ്രിധരൻ ഉദ്ഘാടനം ചെയ്ത് യൂണിറ്റിൻ്റെ ഉപഹാരം ടീച്ചർക്ക് കൈമാറി. ടി.വി സതീഷ് ബാബു അധ്യക്ഷനായി. എം.ബിജു , കുഞ്ഞുമോൻ ,സുലേഖ , അനുഷ എന്നിവർ സംസാരിച്ചു. ഓമന എ എൻ മറുപടി പ്രസംഗം നടത്തി. ദീപ പ്ലാക്കൽ സ്വാഗതവും കെ സുരേഷ്കുമാർ നന്ദിയും രേഖപ്പെടുത്തി.

No comments