തനിച്ച് താമസിച്ച രോഗിക്ക് തുണയായി ബളാൽ കോവിട് ഹെല്പ് ഡെസ്കും, ജാഗ്രത സമതി അംഗവും
മാലോം :കോവിട് മഹാമാരി പടർന്ന് പിടിക്കുമ്പോൾസ് സാധാരണ രോഗികളുടെ കാര്യവും കഷ്ടത്തിലാണ്.മാലോം വള്ളിക്കടവിൽ തനിച്ചു താമസിക്കുന്ന രഘു എന്ന വ്യക്തി കഴിഞ്ഞ കുറച് ദിവസങ്ങളിലായ് കടുത്ത പനീയും, ശർദിയുമായ് അവശനാണെന്ന വിവരം ഷാജൻ ഞൊണ്ടിമാക്കൽ ആണ് ബാളാൽ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച കോവിട് വാർ റൂമിൽ അറിയിച്ചത്.വിവരം അറിഞ്ഞ ഉടൻ തന്നെ പതിനോന്നാം വാർഡ് ജാഗ്രത സമതി അംഗവും പൊതു പ്രവർത്തകനുമായ സുബിത് ചെമ്പകശെരി രോഗിയെ വെള്ളരിക്കുണ്ട് പി ഏച്ച് സി യിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെങ്കി പനി സ്ഥിതീകരിച്ചു .
No comments