കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കുക; ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി
നെല്ലിയടുക്കം പുതുക്കുന്നിൽ കോവിഡ് ബാധിച്ച യുവാവ് ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ 4 മണിക്കൂർ ചികിത്സ കിട്ടാതെ വലഞ്ഞതായി ആരോപണം. കഴിഞ്ഞ ദിവസം രാത്രി ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടനുഭവിച്ച രോഗി, ആരോഗ്യ പ്രവർത്തകരേയും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചെങ്കിലും ഒടുവിൽ 4 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ കാഞ്ഞങ്ങാട് ഗുരുവനത്തെ കോവിഡ് കേന്ദ്രത്തിലേക്കെത്തിച്ചതെന്നും
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കണമെന്ന് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് വി.സി പത്മനാഭൻ ,ജന: സെക്രട്ടറി ബാബു പുതുക്കുന്ന്, ജിഷ്ണു പുതുക്കുന്ന്, നിധീഷ് കാട്ടിപ്പൊയിൽ , സ്വരാജ് കാട്ടിപ്പൊയിൽ തുടങ്ങിയവർ സംബന്ധിച്ചു
No comments