Breaking News

കനത്ത മഴയിലും കാര്യക്ഷമാമായി പ്രവർത്തനം കാഴ്ചവെച്ച് കോവിട് വാർ റൂമും, മാഷ് ടീമും


മാലോം. കനത്ത മഴയെ തുടർന്ന് കൊന്നക്കാട് പി എച്ച് സി യിൽ നടത്താൻ ഇരുന്ന വസ്ക്സിനേഷൻ മാലോത് കസബ ഹയർസെക്കണ്ടറി സ്കൂളിൽ നടത്തി. ഇരുന്നൂറോളം ആളുകൾ വാക്‌സിൻ എടുക്കാൻ ഉണ്ടായിരുന്നെങ്കിലും കോരിച്ചൊരിയുന്ന മഴയെ തുടർന്ന് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. കോവിട് വാർ റൂം അംഗങ്ങളും, മാഷ് ടീം, ജാഗ്രത സമതി എന്നവരുടെ കൃത്യമായ ഇടപെടലും നിർദേശവും വാക്‌സിൻ എടുക്കാൻ വന്നവർക്കും ആശ്വാസമായി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം വാക്സിൻ സെന്റർ സന്ദർശിച്ചു.സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് വാക്‌സിനേഷൻ നൽകിയത്. വാർ റൂം അംഗങ്ങൾ ആയ ആൻഡ്രൂസ് വട്ടക്കുന്നേൽ, ഡാർലിൻ ജോർജ് കടവൻ, മാഷ് ടീം അംഗങ്ങൾ ആയ ദീപ ജോസ്, മാത്യു പി ജെ, മിനി സെബാസ്റ്റ്യൻ, ജയൻ പി പി ഡെയ്സി കെ സി, റീത്താമ്മ എൻ പി, മാത്യു, ജാഗ്രത സമതി അംഗം അനന്ദു എന്നിവർ നേതൃത്വo നൽകി.

No comments