Breaking News

കനത്ത മഴയിൽ ചെളിയിൽ പൂണ്ട് പരപ്പ ബാനത്തെ വീടുകൾ


പരപ്പ: ബാനം വരഞ്ഞൂർ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡരികിൽ  കൂട്ടിയിട്ട മണ്ണാണ് അപ്രതീക്ഷിത മഴയിൽ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും കുത്തിയൊലിച്ചത്. ഇതാടെ ഈ ഭാഗത്തെ മിക്ക വീടുകളും പരിസരവും ചെളിക്കുളമായി. കുത്തിയൊലിച്ചെത്തിയ ചെളി വെള്ളം വീട്ടിനുള്ളിൽ കയറുന്ന അവസ്ഥ വരെ ഉണ്ടായി. വാഹന ഗതാഗതത്തിനൊ കാൽനടയാത്രക്കോ പോലും കഴിയാത്ത നിലയിലാണ് ഇപ്പോൾ ഈ പ്രദേശം. ഇതിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കിൽ മഴ ശക്തി പ്രാപിക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

No comments