കോവിഡ് പ്രതിരോധം; അംബുലൻസ് സേവനവുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് എ.എം.സി ട്രസ്റ്റിൻ്റെ ആംബുലൻസ് പരപ്പ ബ്ലോക്കിലെ കോവിഡ് രോഗികൾക്കായി ഓടും
ഒടയഞ്ചാൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംബുലൻസ് അത്യാവശ്യമായി വന്നതിനാലാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് ആംബുലൻസ് സേവനം ഒരുക്കിയത്. ഒടയഞ്ചാലിലെ അനയ്മോൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസാണ് ഇതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഉപയോഗപ്പെടുത്തുന്നത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നിന്നാണ് ആംബുലൻസ് സർവ്വീസ് നടത്തുക. കോവിഡ് രോഗികളെ ആശുപത്രികളിലെക്കോ ക്വാറൻ്റൈൻ കേന്ദ്രങ്ങളിലേക്കോ എത്തിക്കാൻ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്താം.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് എം.ഭൂപേഷ്, മെഡിക്കൽ ഓഫീസർ ഡോ.സുകു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനി, വാർഡ് ബ്ലോക്ക് മെമ്പർമാർ ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു
ആംബുലൻസ് ഫോൺ നമ്പർ: 7034 201 101
No comments