വെസ്റ്റ്എളേരി നരമ്പച്ചേരിയിൽ ഇടിമിന്നലിൽ കത്തിനശിച്ച വീടിൻ്റെ വയറിംഗ് പുന:സ്ഥാപിച്ച് പ്ലാച്ചിക്കരയിലെ DYFI പ്രവർത്തകർ
ഭീമനടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേൽക്കുകയും വയറിംഗ് പാടെ കത്തി നശിക്കുകയും ചെയ്ത വെസ്റ്റ്എളേരി നരമ്പച്ചേരി കോളനിയിലെ വേളൂർവീട്ടിൽ ഹരിയുടെ വീട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വയറിംഗ് പുനസ്ഥാപിച്ചു. ഇലക്ട്രിക്കൽ ജോലിക്കാരായ ഡി.വൈ.എഫ്.ഐ പ്ലാച്ചിക്കര യൂണിറ്റ് സെക്രട്ടറി ജിൻസൺ, കണ്ണംകുന്ന് യൂണിറ്റ് സെക്രട്ടറി അനിൽ എന്നിവരുടെ നേതൃത്വത്തിൽ, മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായത്തിലാണ് പുനസ്ഥാപിച്ചത്. വയറിംഗിന് ആവശ്യമായ ഇലക്ട്രിക് സാധനങ്ങള്‍ ഉള്‍പ്പെടെ ഡിവൈഎഫ്ഐ പ്രവർത്തകർ വാങ്ങിയാണ് ഈ മാതൃകാ പ്രവര്‍ത്തനം നടത്തിയത്.
No comments