ബളാൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങളിലേക്കും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി വെള്ളരിക്കുണ്ട് കാറളം പ്രിയദർശിനി ക്ലബ് പ്രവർത്തകർ
വെള്ളരിക്കുണ്ട് : ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്ന ബളാൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ പട്ടിക വർഗ്ഗ കുടുംബങ്ങളിലേക്കും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി കാറളം പ്രിയദർശിനി ക്ലബ് പ്രവർത്തകർ മാതൃകയായി.
ക്ലബ് പ്രവർത്തകർ തയ്യാറാക്കിയ 5 കിലോ തൂക്കം വരുന്ന പച്ചക്കറി കിറ്റുകൾ പ്രസിഡന്റ് ഷൈജസ് വർഗീസ് വാർഡ് മെമ്പർ വിനു കെ. ആറിന് കൈമാറി. പിന്നീട്
കനത്തമഴ വകവെക്കാതെ പ്രിയദർശിനി ക്ലബിലെ 20ഓളം പ്രവർത്തകർ പാത്തിക്കര, കരുവള്ളുടുക്കം, മയ്യകുടി, കാറളം എന്നിവിടങ്ങളിലെ നൂറോളം പട്ടികവർഗ്ഗ വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി.
ക്ലബ് പ്രസിഡന്റ് ഷൈജസ് വർഗ്ഗീസ് സെക്രട്ടറി അനിൽ കുമാർ, സണ്ണി ജോസഫ്, ടിജോ തോമസ്, ജോസ് വട്ടമല, ടോംസ്, കെ. സി. സുരേഷ് കിളിമാനൂർ ,പ്രിയദർശിനി ക്ലബ് പ്രവർത്തകൻ കൂടി യായ പരപ്പബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.
No comments