എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ സന്തോഷം പങ്കുവച്ച് സിപിഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് നേതൃത്വത്തിൽ മങ്കയം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് മധുരം നൽകി
വെള്ളരിക്കുണ്ട് : രണ്ടാം പിണറായി സർക്കാരിന്റെ സത്യ പ്രതിജ്ഞ വേളയിൽ മങ്കയം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് മധുരം നൽകി സിപിഎം. വെള്ളരിക്കുണ്ട് ബ്രാഞ്ച് വേറിട്ട ആഘോഷം നടത്തി
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ഗാന്ധി ഭവൻ മുറ്റത്ത് ദീപം തെളിയിച്ചാണ് പ്രവർത്തകർ ലളിതമായ ആഘോഷം നടത്തിയത്.
ഗാന്ധി ഭവനിലെ അന്തേ വാസികൾക്ക് ആദ്യം കേക്ക് മുറിച്ചു നൽകിയ സി. പി. എം. പ്രവർത്തകർ പിന്നാലെ പായസവും നൽകി
സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം ബ്രാഞ്ച് മെമ്പർമാരായ സുമേഷ് പി ആർ, സുകേഷ് വി എസ്,രാജീവ് ആർ, ഷീബ സുമേഷ്,നിജിത്ത് പി എസ്,അബ്ദുൾ ബഷിർ, ജനാർദ്ദനൻ എ, ഗാന്ധി ഭവൻ രക്ഷാധികാരി അഗസ്റ്റിയെൻ കെ എ എന്നിവർ നേതൃത്വം നൽകി.
ഗാന്ധിഭവൻ യൂണിറ്റ് മാനേജർ ജെ.പി ഗംഗ നന്ദി അറിയിച്ചു.
No comments