Breaking News

കിനാനൂർ കരിന്തളം 9,10 വാർഡുകളിലെ ആവശ്യമായ സ്ഥലങ്ങളിൽ വെള്ളരിക്കുണ്ട് ടീം ഏ.കെ.ജി നഗർ നേതൃത്വത്തിൽ അണുനശീകരണം നടത്തി

വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ 9, 10 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ, പൊതു ഇടങ്ങൾ, കക്കയം ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരം, കോവിഡ് നെഗറ്റീവായ വീടുകൾ, റേഷൻകട പരിസരം എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.

രഘുവരൻ, മണികണ്ഠൻ, ശ്രീകുമാർ, ജയൻ, ചന്ദ്രു എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പത്താം വാർഡ് മെമ്പർ സിൽവി ജോസഫ് , കോവിഡ് നോഡൽ ഓഫീസർമാരായ ശ്രീധരൻ മാഷ്, ദീപ പ്ലാക്കൽ, സിവിൽ പോലീസ് ഓഫീസർമാരായ കെ.വി ഷൈജു, അബ്രഹാം, ക്ഷേത്രം സെക്രട്ടറി പി ടി നന്ദകുമാർ തുടങ്ങിയവർ മാർഗനിർദ്ദേശങ്ങൾ നൽകി.

No comments