ഇന്നലെയുണ്ടായ അപ്രതീക്ഷിത ഇടിമിന്നലിൽ വെള്ളരിക്കുണ്ട് മങ്കയം ഭാഗത്ത് കനത്ത നാശനഷ്ടം ആട്ടിൻകുഞ്ഞ് ചത്തു, വൈദ്യുത ഉപകരണങ്ങൾ കേടായി
വെള്ളരിക്കുണ്ട്: മഴയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത സമയത്ത് അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലും വലിയ ശബ്ദവും ഒരു പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തി. ഇടിമിന്നലിൽ ഏതാനും വീട്ടുകാർക്ക് പരിക്കേറ്റു. പ്രദേശവാസിയായ ബാലകൃഷ്ണൻ്റെ ആട്ടിൻകുഞ്ഞ് ചത്തു. അറക്കപ്പറമ്പിൽ അപ്പച്ചൻ്റെ വീട്ടിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ തെറിച്ചു വീഴുകയും ടെലിവിഷനും ഫാനും കേടാവുകയും ചെയ്തു. ഇടിമിന്നലിൻ്റെ ആഘാതത്തിൽ ജോയിയുടെ മോട്ടോർ സെറ്റും വയറിംഗും കത്തിനശിക്കുകയും കയ്യാല ഇടിഞ്ഞ് വീഴുകയും ചെയ്തു. ജയിംസിൻ്റെ വീട്ടിലെ ടെലിവിഷനും പാറയിൽ അപ്പച്ചൻ്റെ ഇൻവർട്ടറും, സണ്ണി മങ്കയത്തിൻ്റെ ഫാനും ഇടിമിന്നൽ മൂലമുണ്ടായ വൈദ്യുത പ്രവാഹത്തിൽ കേടായി. വീട്ടുപറമ്പിൽ നിൽക്കുകയായിരുന്ന ശ്രീലത ഇടിമിന്നലിൻ്റെ ആഘാതത്തിൽ തെറിച്ച് വീണ് പരിക്ക് പറ്റി, ഇവരുടെ 2 മക്കളും ഇടിമിന്നലിൻ്റെ ആഘാതത്തിൽ ഭയന്ന് നിലവിളിച്ചു.
കുന്നിൻ പ്രദേശമായതിനാൽ ഇപ്പോൾ ഇടിമിന്നലും മഴയും വരുമ്പോൾ ഈ ഭാഗത്തുള്ളവർ ഭയപ്പാടോടെയാണ് കഴിയുന്നത്.
No comments