Breaking News

കോടോംബേളൂർ 19-ാം വാർഡിലെ മുഴുവൻ കോവിഡ് രോഗികളുടെ കുടുംബങ്ങളിലേക്കും ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് പ്രവാസി സുഹൃത്തുക്കൾ


അമ്പലത്തറ:3തവണകളായി പ്രവാസികൾ ചേർന്ന് ഇത്തരം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. ആദ്യഘട്ടമെന്ന നിലയിൽ പഴങ്ങളടങ്ങിയ കിറ്റും,  2-ാം ഘട്ടത്തിൽ മുട്ടയും പാലുമടങ്ങുന്ന പോഷകാഹാര കിറ്റും,

3-ാം ഘട്ടത്തിൽ കോവിഡ് ബാധിതരായ വീടുകളിലെ മുഴുവൻ കുടുംബാങ്ങങ്ങൾക്കും കൂടാതെ വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകൾക്കും ബിരിയാണിയും നൽകാൻ പാറപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഈ പ്രവാസി കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ഇവരുടെ പ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് സഹാക്കുവാൻ ഒരുപറ്റം ചെറുപ്പക്കാറുണ്ട്. ഷെരീഫ് പാറപ്പള്ളി ,സലി വൈറ്റ് ഹൗസ്, സെമീർ പി.എച്ച്, ഫൈസൽ പാറപ്പള്ളി, സിറാജ്, മുനീർ  തുടങ്ങിയ പ്രവാസികളാണ് ഇതിന് പിന്നിൽ,

 ഇവരുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തികരിക്കാൻ സഹായിച്ചത് വാർഡിലെ ലാലൂർ, മണ്ടേങ്ങാനം, മുട്ടിച്ചരൽ, ബാലൂർ, ഗുരുപുരം, പാറപ്പള്ളി, ആനക്കല്ല്, ചുണ്ണംകുളം തുടങ്ങിയ പ്രദേശങ്ങളിലെ വളണ്ടിയർമാരാണ്.

No comments