വീട് നന്നാക്കിയും വെള്ളക്കെട്ട് ഒഴിവാക്കിയും കാഞ്ഞങ്ങാട് നഗര ഭരണാധികാരികൾ
കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തിനിടയാണ് അപ്രതീക്ഷിതമായി കടലാക്രമണവും മഴയും വന്നത്തിയത്. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിബിലിറ്റി നിരക്കിൽ മുന്നിൽ നിൽക്കുന്ന കാഞ്ഞങ്ങാട് ജാഗ്രതാ സമിതികൾ വിളിച്ച് ചേർത്തും ഡൊമിനിസിലിയറി കെയർ സെൻ്ററുകൾ ആരംഭിച്ച് കോവിഡ് പ്രതിരോധം തീർക്കുമ്പോഴാണ് മരക്കാപ്പ് കടപ്പുറം, പുഞ്ചാവി, പുതിയവളപ്പ് കടപ്പുറം, ഹോസ്ദുർഗ്ഗ് കടപ്പുറം, മീനാപ്പീസ് എന്നിവിടങ്ങളിൽ കടലാക്രമണവും സദ്ദംമുക്ക്, പടന്നക്കാട് എന്നിവിടങ്ങളിൽ ശക്തമായ മഴയിൽ വെള്ളക്കെട്ടും വീടിൻ്റെ മേൽക്കുരയും തകർന്നത്. കടലാക്രമണ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനും ബോട്ടുകളും മീൻപിടുത്ത ഉപകരണങ്ങളും സുരക്ഷിതമായി മാറ്റിവെക്കുന്നതിന് നേതൃത്വം നൽകിയ നൽകിയ നഗരസഭ ചെയർ പേഴ്സൺ കെ വി സുജാത തകർന്ന വീടുകളുടെ മേൽക്കുര മാറ്റാൻ വേണ്ടുന്ന പ്രവർത്തനങ്ങളിലും കടപ്പുറങ്ങളിൾ രൂപപ്പെട്ട ആഴികൾ പൊട്ടിച്ച് വെളളക്കെട്ട് ഒഴിവാക്കുന്നതിനും നേതൃത്വം നൽകി. ഈ പ്രവർത്തനങ്ങളിലെല്ലാം നഗരസഭ വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്,സ്ഥിരം സമിതി ചെയർപേഴ്സൺമാരായ മുഹമ്മദലി .പി, കെ.വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, മുൻ ചെയർമാൻ വി.വി രമേശൻ, കൗൺസിലർമാരായ കെ കെ ജാഫർ, ബനീഷ് രാജ്, ഫൗസിയ ഷെരീഫ്, നജ്മാറാഫി,അഷറഫ് സി.കെ, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ്, ഹോസ്ദുർഗ്ഗ് വില്ലേജ് ഓഫിസർ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
No comments