മലയോരത്ത് സൗജന്യ മിനി ആംബുലൻസ് സർവ്വീസ് ഒരുക്കി ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്
വെള്ളരിക്കുണ്ട്: മലയോരത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ യാത്രാ സൗകര്യങ്ങളിലും വലിയ വെല്ലുവിളികൾ നേരിടുകയാണ്.
മലയോരത്ത് അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കായി ആംബുലൻസ് ലഭ്യമാകാത്ത സാഹചര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മലയോരംഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ മലയോരത്തെ യൂത്ത് കെയർ വോളണ്ടിയർമാരുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിന്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്ക് മാത്രമായി നാളെ മുതൽ സൗജന്യ മിനി ആംബുലൻസ് സർവ്വീസ് ആരംഭിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ (ബളാൽ പഞ്ചായത്ത് 9 വാർഡുകൾ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ) തികച്ചും അർഹരായ ആളുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജോമോൻ ജോസ് അറിയിക്കുന്നു.
ഫോൺ: 9447393393, 9446270799, 9048367204, 9744545135.
No comments