Breaking News

ദുരിതകാലത്ത് സർക്കാരിന് കൈത്താങ്ങായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ഓക്സിജൻ പ്ലാൻ്റിനും, ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം വാക്സിൻ ചാലഞ്ചിലേക്കും നൽകും


പരപ്പ: ദുരിത കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ ഓക്സിജൻ പ്ലാന്റിനും പരപ്പ ബ്ലോക്ക് പഞ്ചായത്ത്  ഭരണ സമിതിയംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം വാക്സിൻ ചാലഞ്ചിൽ സംഭാവനയായി നൽകുന്നതിന് ഭരണ സമിതിയുടെ ഓൺലൈൻ മീറ്റിംഗിൽ തീരുമാനിച്ചു.

 പ്രതിസന്ധി കാലത്ത്  മഹാമാരിയെ ഫല പ്രദമായി നേരിടുന്ന കേരള സർക്കാരിന്  കോവിഡ്  ചികിത്സയും വാക്സിനും സമ്പൂർണ്ണ സൗജന്യമാക്കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികൾ സംഭാവന ചെയ്ത് നാടിന് മാതൃകയായത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അറിയിച്ചു

വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ,രജനി കൃഷ്ണൻ, പത്മകുമാരി, ജോസ് കുത്തിയത്തോട്ടിൽ,  ഭരണ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

No comments