Breaking News

കണ്ടെയിൻമെൻ്റ് മേഖലയിലുള്ളവർക്ക് മാലോത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി


മാലോം: കണ്ടെയ്റ്റ്മെന്റ് മേഖലയിൽ നിന്നും വന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. മാലോം പറമ്പ പ്രദേശത്തു നിന്ന് പോകുന്ന രോഗികൾക്കാണ് മാലോത്തെ സ്വകാര്യ ക്ലിനിക് ചികിത്സ നിഷേധിക്കുന്നത്.

മലയോര പ്രദേശമായ പറമ്പയിലെ നിവാസികൾക്ക് ഏക ആശ്രയമാണ് മാലോത്തെ ഈ ഏക ക്ലിനിക്. ഒരുപാടു ആൾക്കാർ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് കാലത്ത് ഏക ആശ്രയമായ ക്ലിനിക് രോഗികളെ തരം തിരിച്ചുള്ള ചികിത്സ രീതി പൊതു ജനത്തിൻ്റെ ജീവന് തന്നെ അപകടത്തിലാക്കുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വിഷയം പഞ്ചായത്ത് അധികൃതരുടെയും പോലീസ് അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്. അത്യാസന്ന നിലയിൽ വരുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രുഷനൽകാൻ പോലും തയ്യാറാവാതെ മനുഷ്യത്തരഹിത നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നുവെന്നാണ് പൊതുവെയുള്ള ആരോപണം.

അധികൃതർ ഇക്കാര്യം ഗൗരവകരമായി കണ്ടു കൊണ്ട് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പരാതിക്കാരായ പറമ്പ വികസന സമിതി ഭാരവാഹികൾ പറയുന്നത്.

No comments