സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു; നിരത്തിലിറങ്ങിയാൽ കർശന നടപടി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നുമുതൽ മെയ് 16 വരെയാണ് ലോക്ക്ഡൗൺ. ഇന്നുമുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പൊലീസ് പാസം വേണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
ജില്ല വിട്ടുള്ള യാത്ര വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകൽ എന്നിവയ്ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതിയുള്ളൂ. അതേസമയം വിവാഹം, മരണമാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് അനുമതിയില്ല. ഇവർ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതേണ്ടതാണ്.
സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് എട്ടു മുതലാണ് ലോക്ക്ഡൗണ്‍ നിലവിൽ വരുന്നത്.ഇന്നു രാവില ആറു മുതല്‍ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.
- റോഡ്, ജലഗതാഗത സർവീസുകൾ ,മെട്രോ സർവീസ് ഉണ്ടാകില്ല
- ചരക്കുനീക്കത്തിന് തടസമില്ല
- എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു
- വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം
- ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല
- കോവിഡ് പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.
- റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
- എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം
- നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം
- മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
- വാക്സിൻ എടുക്കാൻപോകുന്നവർ ഇതുസംബന്ധിച്ച റജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം
- ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്
- പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി.ടി.എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട് അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
- സായുധസേനാ വിഭാഗം, ട്രഷറി, സി.എൻ.ജി, എൽ.പി,ജി, പി.എൻ. ജി,
- ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവർത്തിക്കും
- തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ എൻ.ഐ സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും
- ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.
- ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.
No comments