ഒറ്റയ്ക്ക് താമസിക്കുന്ന വായോധികന്റെ വീടും പറമ്പും ശുചീകരിച്ച് ഈസ്റ്റ്എളേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി
ചിറ്റാരിക്കാൽ: ഒറ്റയ്ക്ക് താമസിക്കുന്ന വായോധികന്റെ വീടും പറമ്പും ശുചീകരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി. ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വാർഡ് മെമ്പർ അഡ്വ. ജോസഫ് മുത്തോലിയുടെ അഭ്യർത്ഥന പ്രകാരം ശുചീകരണം ഏറ്റെടുത്തത്. പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതി പ്രവർത്തകരോടൊപ്പം വീട് സന്ദർശനം നടത്തുമ്പോഴാണ്, തന്റെ വാർഡിലെ ഒരു വീടിന്റെ ശോച്യാവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹം ഈ വിവരം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചത് പ്രകാരം, അവർ എത്തി വീടും പരിസരവും ശുചീകരിച്ചു നൽകുകയായിരുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് മുത്തോലി, ബ്ലോക്ക് മെമ്പർ ജോസ് കുത്തിയതോട്ടിൽ, ഷിജിത്ത് തോമസ് കുഴുവേലിൽ, അപ്പു ആൽബിൻ ഇലഞ്ഞിമറ്റം, വിവേക് പുതുമന, അലൻ ഇലഞ്ഞിമറ്റം, ആനന്ദ്, മീനു കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments