Breaking News

കോൺഗ്രസിൽ തലമുറമാറ്റം വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്


ന്യൂഡൽഹി; പ്രതിപക്ഷത്തെ വി.ഡി സതീശൻ എം.എൽ.എ നയിക്കും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

യുവ എം.എൽ.എ മാരുടെ ശക്തമായ പിന്തുണയെതുടർന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.

വി.ഡി.സതീശന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ പ്രതിപക്ഷനേതാവ്. നിയമസഭ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എ.

No comments