Breaking News

റാണിപുരത്ത് ജനവാസ മേഖലയിൽ ആനയിറങ്ങി വനസംരക്ഷണ സമിതി പ്രസിഡണ്ട് മധുസൂതനൻ്റെ വീട്ടുമുറ്റത്തെ കൃഷി നശിപ്പിച്ചു

പനത്തടി: കാട്ടാനശല്യത്താൽ പൊറുതിമുട്ടുകയാണ് മലയോര കർഷകർ. റാണിപുരത്ത് കഴിഞ്ഞ ദിവസം വീണ്ടും ആനയിറങ്ങി. ഇത്തവണ റാണിപുറത്തെ വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ്റെ വീട്ടു മുറ്റത്ത് വ്യാഴാഴ്ച എത്തിയ ആന പറമ്പിലെ തെങ്ങും, വാഴയും, ജലസംഭരണിയും നശിപ്പിച്ചു. കുറച്ച് കാലമായി ഈ പ്രദേശങ്ങളില്‍ ആനയുടെ ശല്യം കൂടി വരികയാണ്. വന്യമൃഗ ശല്യം ഒഴിവാക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ് മലയോര വാസികള്‍.

No comments