Breaking News

മഹാമാരി കാലത്ത് കുടുംബങ്ങൾക്ക് കൈത്താങ്ങേകാൻ ഭക്ഷ്യകിറ്റുകളുമായി കോടോംബേളൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ


കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാർഡിലും ഏഴാം വാർഡിലും കോവിഡ് ബാധിച്ചവർക്കും ക്വാറന്റൈൻ ആയവർക്കും  ഭക്ഷ്യകിറ്റുകൾ എത്തിച്ചു നല്കി. കിറ്റുകൾ ചില വീടുകളിൽ നേരിട്ട് നൽകുകയും ബാക്കി ഉള്ളവ വാർഡ് മെമ്പർമാരായ അഡ്വ.ഷീജ, ആൻസി എന്നിവരെ വിതരണത്തിനായി ഏല്പിക്കുകയും ചെയ്തു.  മണ്ഡലം പ്രസിഡന്റ് ചിദേശ് ചന്ദ്രൻ വയമ്പിൽ, അഖിൽ അയ്യങ്കാവ്, രാഹുൽ നർകല, ഗോകുൽ പനങ്ങാട്, അമൽ അടുക്കം, വൈശാഖ് അടുക്കം തുടങ്ങിയവർ നേതൃത്വം നല്കി .

No comments