Breaking News

ഇടത്തോട് അട്ടക്കണ്ടത്തെ വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

കാലിച്ചാനടുക്കം: അട്ടക്കണ്ടം പ്രവർത്തിക്കുന്ന അബ്രോസദൻ വൃദ്ധസദനത്തിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡിവൈഎഫ്ഐ പ്രവർത്തകരെ സ്ഥാപന അധികാരികൾ അറിയിച്ച് മണിക്കൂറുകൾക്കകം ഏകദേശം ഒരു മാസത്തെ ഭക്ഷണത്തിന് ആവശ്യമായ  പച്ചക്കറി അടക്കമുള്ള സാധനങ്ങൾ വൃദ്ധസദനത്തിൽ  എത്തിച്ച് ഡിവൈഎഫ്ഐ മാതൃകയായി.

 11 വർഷമായി അട്ടക്കണ്ടത്ത്  പ്രവർത്തിക്കുന്ന വൃദ്ധസദനമാണ് അബ്രോസദൻ. 20 ഓളം വരുന്ന ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട നിരാലംബരയാ അന്തേവാസികലാണ് വൃദ്ധസദനത്തിൽ ഉള്ളത്. സ്ഥാപനത്തിന്റെയും  സുമനസ്സുകളുടെയും  സഹായത്തിലാണ് അന്തേവാസികൾ കഴിഞ്ഞിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ആയതോടുകൂടി പുറമേനിന്നുള്ള സഹായം കുറയുന്ന സ്ഥിതിയുണ്ടായി ഈ അവസരത്തിലാണ് ഡിവൈഎഫ്ഐ യെ സ്ഥാപന അധികാരികൾ അറിയിക്കുന്നത്. ഉടൻതന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങുകയും അരി,കപ്പ,പച്ചക്കറി പഞ്ചസാര,മാസ്ക് സാനിറ്റൈസർ  ഉൾപ്പെടെയുള്ള സാധനങ്ങൾ വൃദ്ധസദനത്തിൽ എത്തിക്കുകയും ചെയ്തു. ശേഖരിച്ച് ഭക്ഷ്യവസ്തുക്കൾ ഡിവൈഎഫ്ഐ ജില്ലാ ജോ:സെക്രട്ടറി അഡ്വ:ഷാലു മാത്യു വൃദ്ധസദനം അധികാരികൾക്ക് കൈമാറി. ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, ബ്ലോക്ക് കമ്മിറ്റി അംഗവും  ഗ്രാമപഞ്ചായത്ത് മെമ്പറുമായ  ജഗന്നാഥ് എം വി, മുൻ ബ്ലോക്ക് സെക്രട്ടറി മധുകോളിയാർ, എംവി തമ്പാൻ,സിവി സേതുനാഥ്,ഷിബു മാത്യുകളപ്പുര തൊട്ടിയിൽ,രാജൻ വി എന്നിവർ സംബന്ധിച്ചു. ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നതിന് ജഗന്നാഥ്‌ എംവി,മധു കോളിയാർ ഷിബു മാത്യുകളപ്പുര തൊട്ടിയിൽ, അഭിനവ് വി വി, രാഹുൽ പി വി, വിഷ്ണു വി, യദുകൃഷ്ണൻ കെപി,സൂരജ് എം തുടങ്ങിയവർ നേതൃത്വം നൽകി..

കഴിഞ്ഞ ദിവസം വൃദ്ധസദനത്തിലെ അന്തേവാസി മരണപെട്ടപ്പോഴും പ്രാദേശത്തെ കോവിഡ് പോസറ്റീവായ വ്യക്തികൾ മരണപെട്ടപ്പോഴും ശവസംസ്കാരം നടത്തിയത് DYFI പ്രവർത്തകരാണ്.

No comments