ഇന്ധനവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ വില അറിയാം കാസർഗോഡ് - 94.12/ 89.39 കണ്ണൂർ- 93.57 / 88.87
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിമൂന്നാം തവണയാണ് തവണയാണ് രാജ്യത്ത് പെട്രോൾ ഡീസൽവില കൂട്ടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്. പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസൽ വില ഉയരുന്നതിന്റെ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വർദ്ധനവിനും കാരണമാകും.
പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷമാണ് അതിന്റെ വില നിശ്ചയിക്കുന്നത്. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.
No comments