മതേതരത്വ കേരളത്തെ യഥാർത്ഥ രൂപത്തിൽ പ്രതിഫലിച്ച ജനവിധി; ഇ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: മതേതരത്വ കേരളത്തെ യഥാർത്ഥ രൂപത്തിൽ പ്രതിഫലിപ്പിച്ച ജനവിധിയാണ് കേരളം കണ്ടതെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയത്തിന് ബദലായി ഒരു സർക്കാരുണ്ടെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ഇടതു പക്ഷ മുന്നണിയുടെ ചരിത്രത്തിലെ സുപ്രധാന ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 19 80 ന് ശേഷം ഇടതുപക്ഷത്തിന് തുടർ ഭരണം യാഥാർത്ഥ്യമായിരിക്കുന്നു. അഞ്ച് വർഷക്കാലം ഇടതു സർക്കാർ നടത്തിയ സാമൂഹ്യക്ഷേമകരവും ജനക്ഷേമകരവുമായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഹോക്കി, നിപ്പ, പ്രളയം , കോവിഡ് തുടങ്ങി അഞ്ച് മഹാദുരന്തങ്ങൾ നേരിട്ട സർക്കാർ. ആത്മനിയന്ത്രണം പാലിച്ച്
ജനങ്ങളോടൊപ്പം ഒപ്പം നിന്ന് പ്രവർത്തിച്ചു. ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ട് പോയി .സമീപകാലങ്ങളിൽ ഒന്നും കണ്ടിട്ടില്ലാത്ത വികസന പ്രവർത്തനങ്ങൾ അത്ഭുതകരമായ യ ആയ രീതിയിൽ നടപ്പിലാക്കി. ചൈതന്യവും സിദ്ധിയുള്ള ഒരു സർക്കാർ കേരളത്തിലുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിൽ ഒപ്പം നിന്ന ജനങ്ങളോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും നന്മതിന്മകൾ തിരിച്ചറിയാനും ജനങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു എന്നതിൻ്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. പ്രസ് ഫോറം പ്രസിഡണ്ട് പ്രവീൺ കുമാർ അധ്യക്ഷാനായി, സെക്രട്ടറി ജോയ് മാരൂർ സ്വാഗതം പറഞ്ഞു. ഹരികുമ്പള നന്ദി പറഞ്ഞു.
No comments