Breaking News

കൊവിഡ് വ്യാപനം; കോളനികളിൽ പ്രതിരോധ പ്രവർത്തനം ഊര്‍ജിതമാക്കി വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത്


കുന്നുംകൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കടയക്കര കോളനിയിൽ കൊവിഡ് രോഗം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. നാല്‍പ്പതോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ   ഇന്നലെ കോളനിയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര   ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്തിലെ മൂന്നു കോളനി നിവാസികൾക്ക്  ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റ് പഞ്ചായത്ത്  വിതരണം ചെയ്തു. മാഷ് വളണ്ടിയർമാർ ആരോഗ്യപ്രവർത്തകർ  പ്രാദേശിക വളണ്ടിയർമാർ മുതലായവർ എല്ലാ വീടുകളും സന്ദർശിച്ചു  ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ഒപ്പം മാസ്ക് സാനിറ്റൈസർ മുതലായ വിതരണം നടത്താനും തീരുമാനിച്ചു. വീടുകൾ സന്ദർശിക്കുന്ന ടീം   വീടുകളിലെ ഗ്യാസ് കണക്ഷൻ,  വീട്ടിൽ കഴിയുന്നവരിൽ  കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ,60 വയസ്സിന് മുകളിൽ നിലവിൽ പെൻഷൻ ലഭിക്കുന്നവർ/ ലഭിക്കാത്തവർ തുടങ്ങിയവരുടെ വിവര ശേഖരണം നടത്തും. കോളനിയിലെ ആകെ വീടുകളെ ജാഗ്രത സമിതി അംഗങ്ങൾ  അഞ്ച് വീടുകൾ വീതം ദത്തെടുത്തു  ആവശ്യമായ സഹായങ്ങള്‍ നല്‍കാനും തീരുമാനിച്ചു. പഞ്ചായത്തിലെ മറ്റ് കോളനികളെ ഗ്രീന്‍ ഓറഞ്ച്  റെഡ് എന്നീ കാറ്റഗറികളായി  തിരിച്ചു ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി പ്രസിഡന്റ് ഗിരിജ മോഹന്‍ അറിയിച്ചു. യോഗത്തിൽ  പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ മോഹനന്‍, വൈസ് പ്രസിഡന്റ് പി സി ഇസ്മയില്‍, സെക്രട്ടറി  വിനോദ് കുമാര്‍,   ഹെൽത്ത് ഇൻസ്പെക്ടർമാര്‍  , മാഷ് വളണ്ടിയർമാർ, ജാഗ്രത സമിതി അംഗങ്ങൾ , എസ് ടി പ്രമോട്ടർ  എന്നിവർ പങ്കെടുത്തു

No comments