കോവിഡിന് പുറമെ പകർച്ചവ്യാധികളും ; ഓടിത്തളർന്ന് ആരോഗ്യ പ്രവർത്തകർ
ന്യൂസ് ഡെസ്ക്ക്: കോവിഡ് പ്രതിരോധ രംഗത്ത് വിശ്രമമറിയാതെ നീങ്ങുന്നതിനിടെ പലയിടത്തും പകര്‍ച്ചവ്യാധികള്‍ കൂടി പടരുന്നത് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ കൂടാതെ ഷിഗല്ലയുടെ ആക്രമണവും ഭീഷണി ഉയർത്തുന്നു. ഓരോ ദിവസവും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടിവരികയാണ്. അതിൽ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി തന്നെ. കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ പകര്‍ച്ച വ്യാധികളുടെ കാര്യത്തിന് കൂടി ഓടിയെത്താന്‍ വല്ലാതെ വിഷമിക്കുകയാണ് മിക്കയിടങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് കൂടുതല്‍ ആക്കം കൂട്ടേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ മാസം ഇതിനിടയില്‍ തന്നെ സംസ്ഥാനത്ത് 37 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ പനി ബാധിച്ചാല്‍ പോലും കോവിഡാണെന്ന് കരുതി ഭയപ്പെടുകയാണ് പലരും. ഈ മാസം തന്നെ മഴ എത്തിയതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ പ്രധാന കാരണം. പനി ബാധിക്കമ്പോള്‍ തന്നെ കോവിഡ് ഭീതി കാരണം ആശുപത്രികളില്‍ പോകാന്‍ മടിച്ച് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണതയും കൂടുകയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കണ്ടെത്താന്‍ വൈകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ജലജന്യരോഗങ്ങളെയും കൊതുക് പരത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പലയിടങ്ങളിലും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
തുരത്താം പകര്‍ച്ചവ്യാധികളെയും
1) ചിരട്ട, കുപ്പി, പൊട്ടിയ പാത്രങ്ങള്‍, ടയറുകള്‍, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കുക
2) ടെറസില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക
3) കുടിവെള്ള ടാങ്കുകളില്‍ കൊതുക് കടക്കാത്ത വിധമുള്ള അടപ്പ് ഉറപ്പാക്കുക.
4) ഫ്രിഡ്‌ജിന്റെ ട്രേ, അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെളളം ഇടയ്ക്കിടെ മാറ്റുക
5) ആഴ്ചയില്‍ ഡ്രൈ ഡേ ആചരിക്കുക
6) പാഴ്‌വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക
7) തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക
8) കൊതുകുവലയോ, കൊതുക് തിരിയോ ഉപയോഗിക്കുക.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
No comments