Breaking News

കോടോംബേളൂരിലെ ക്വാറൻ്റൈൻ സെൻ്ററിലേക്ക് ബെഡുകൾ നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത്


തായന്നൂർ: കോടോംബേളൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തായന്നൂർ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്വാറൻ്റയിൽ സെൻ്ററിലേക്ക് 10 ബെഡുകൾ നല്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.  കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മിയിൽ നിന്നും ബെഡുകൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭൂപേഷ്, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ഒന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, ആർ.ആർ.ടി റനീഷ്, മേഴ്സി ടീച്ചർ എന്നിവർ പങ്കെടുത്തു.

No comments