മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആംബുലൻസ് നൽകി
കോവിഡ് 19 പോസറ്റീവ് ആയി ഹോം ക്വാറ്റിൻ്റെനിൽ കഴിയുന്നവരിൽ വളരെ പെട്ടെന്ന് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലും, CFLTCയിലും എത്തിക്കുന്നതിനായി ഏവർക്കും ആശ്രയവും, പ്രതീക്ഷയുമായി
അടിയന്തിര പ്രാധാന്യത്തോടെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ICU & വെൻറിലേറ്റർ ഉൾപ്പെടെയുള്ള ആംബുലൻസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജിമാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എ.വി.രാംദാസ് ഫ്ലാഗ് ഓഫ് ചെയ്തു. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മിനി മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത്, ജില്ലാ കൊറോണ കൺട്രോൾ സെൽ എച്ച്.ആർ.നോഡൽ ഓഫീസർ ഡോ. പ്രസാദ് തോമസ്, കൺടൈൻമെൻറ് സോൺ & ക്ലസ്റ്റർ മാനേജ്മെൻറ് നോഡൽ ഓഫീസർ ഡോ.മാത്യു. ജെ.വാളംപറമ്പിൽ, ഡോ. രേഖ.എസ്, പി.എച്ച്.എൻ.എസ്. എൻ.ജി.തങ്കമണി തുടങ്ങിയവർ സംബന്ധിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.കെ. ഈശ്വര നായിക് സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നന്ദിയും പറഞ്ഞു.
No comments