Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് 2, 16 വാർഡുകളിൽ ജാഗ്രതാസമിതി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി


ബളാൽ: ബളാൽ ഗ്രാമപഞ്ചായത്ത് 2, 16 വാർഡുകളിൽ ജാഗ്രതാസമിതി യോഗങ്ങൾ ചേർന്നു.രണ്ടാം വാർഡ്‌ ജാഗ്രത സമിതി യോഗത്തിൽ വാർഡ് മെമ്പർ ഇ പത്മാവതി അധ്യക്ഷത വഹിച്ചു. പി രാഘവൻ, കെ സുരേന്ദ്രൻ,ഹസീന ടീച്ചർ, മാത്തുക്കുട്ടി പാറയിൽ ,രഞ്ജിത്ത് രാഘവൻ, ആശാവർക്കർ വിമലാ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

പതിനാറാം വാർഡ് ജാഗ്രതാ സമിതി യോഗം കനകപ്പള്ളി യമുന വായനശാലയിൽ വച്ച് ചേർന്നു. വാർഡ് മെമ്പർ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ഷെറിൻ, സെക്ടർ മജിസ്ട്രേറ്റ് അനിൽ സെബാസ്റ്റ്യൻ, അംഗനവാടി ടീച്ചർ മണിമോൾ, എ.ഡി.എസ് ശ്യാമള, മാഷ് പ്രതിനിധികളായ പ്രദീപ് കുമാർ, മിനി ജാഗ്രതാ സമിതി അംഗങ്ങൾ സംബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

No comments