ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ
ന്യൂഡൽഹി: മെയ് ഏഴിന് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ. ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10.15 മുതൽ ശനിയാഴ്ച പുലർച്ചെ 1.45 വരെയാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് ഇൻറർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന് എസ്.ബി.ഐ അറിയിച്ചു.
കഴിഞ്ഞ മാസവും എസ്.ബി.ഐയുടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. സെർവറുകളിൽ അറ്റകൂറ്റപ്പണി നടത്തുന്നതിനാണ് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ താൽക്കാലികമായി നിർത്തിയത്. ഏകദേശം മൂന്നര കോടി ആളുകളാണ് എസ്.ബി.ഐയുടെ ഡിജിറ്റൽ ബാങ്കിങ് സേവനമായ യോനോ ഉപയോഗിക്കുന്നത്.
No comments