കിനാനൂർ കരിന്തളം പത്താം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം ജാഗ്രതാസമിതി യോഗം വെള്ളരിക്കുണ്ടിൽ ചേർന്നു
വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പത്താം വാർഡിൻ്റെ ജാഗ്രതാ സമിതി യോഗം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്നു. വാർഡ് മെമ്പർ സിൽവി ജോസഫ്, നോഡൽ ആഫീസർ പി.എം.ശ്രീധരൻ, സുകുമാരൻ മാസ്റ്റർ, കുടുംബശ്രീ ചെയർപേഴ്സൺ സെലിൻ ജോസഫ്, ആശ വർക്കർ സരോജിനി, മറ്റു ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡിലെ മുഴുവൻ വീടുകളെയും, 9 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിനും ലീഡർമാരെ തെരഞ്ഞെടുത്തു, ക്ലസ്റ്ററിൽ ആരോഗ്യ വളണ്ടിയർമാർ ഉൾപ്പടെ 5 മെമ്പർമാരെ ഉൾപ്പെടുത്തി വാർഡിൽ ജാഗ്രത സമിതിയുടെ ഇടപെടൽ ശക്തമാക്കാൻ തീരുമാനിച്ചു, ജാഗ്രതാ സമിതിയുടെ നിർദ്ദേശാനുസരണം കോ വിഡ് വ്യാപനം കൂടുന്നതിനാൽ വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ മാറ്റിവെയ്പ്പിച്ചു, ജാഗ്രതയോടെ മുന്നോട്ട് പോകാൻ ജാഗ്രത സമിതി തീരുമാനിച്ചു. കെ.വി ഭാർഗവി യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
No comments