കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകൾ; ആദ്യത്തേത് പ്രവർത്തനം ആരംഭിച്ചു
കൊച്ചി: കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം ജില്ല കളക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം. ചൊവ്വാഴ്ച ട്രയൽ റൺ നടത്തിയിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണതോതിൽ ഉൽപാദനം തുടങ്ങിയത്.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്. ഒന്നര കോടിയോളം രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ ഓക്സിജന്റെ ഗുണപരിശോധന ന്യൂഡൽഹിയിൽ നടത്തിയിരുന്നു.
No comments