ഇരിയ തടിയംവളപ്പില്‍ വീണ്ടും വന്‍ വ്യാജമദ്യ വേട്ട 770 ലിറ്റർ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്തു
ഇരിയ : വ്യാജ വാറ്റും വില്‍പനയും വ്യാപകമായ തടിയംവളപ്പില്‍ വീണ്ടും വന്‍ വ്യാജ മദ്യ വേട്ട,രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്ന് എക്സൈസ് 325 ലീറ്റര്‍ പിടിച്ചെടുത്തത്,കൂടാതെ ഇന്ന്
ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇരിയ തടിയം വളപ്പ് ദേശത്ത് വ്യാജ വാറ്റ് നിർമാണം ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തടിയൻ വളപ്പ് തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തി ഒളിപ്പിച്ച് വെച്ച 770 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു.പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു.19.05.2021 ന് ഈ പ്രദേശത്ത് നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കോട്ടക്കുന്ന് കുഞ്ഞമ്പു മകൻ എം.മണി എന്നയാൾക്കെതിരെ കേസെടുത്തിരുന്നു.തുടർന്നും മേൽ സ്ഥലങ്ങളിൽ കർശന പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നതാണ്. പരിശോധനയിൽ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ്, പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്. എ, ജോസഫ് അഗസ്റ്റിൻ, മൊയ്ദീൻ സാദിഖ്, അഖിലേഷ്.എം.എം എന്നിവർ പങ്കെടുത്തു.
No comments